ഇരട്ട സഹോദരിമാര്‍എഴുതിയ പുസ്തകംപ്രകാശനം ചെയ്തു
കോഴിക്കോട് : വ്യത്യസ്തമായ കാരണങ്ങളാല്‍ പഠനം മുടങ്ങിയ ഇരട്ട സഹോദരിമാരായ ഹസീനയും, സബീനയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്ര ഗവണ്‍മെന്റിന്റെ തുല്യതയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ കീഴിലായി ലീവ് ടു സ്‌മൈല്‍ ഡിജിറ്റല്‍ അക്കാദമിയിലൂടെ പ്ലസ് ടു പഠനം തുടരുന്നതോടൊപ്പം ചെറുകവിതയും, കഥയും ചേര്‍ന്ന്, കൂട്ടെഴുത്ത് എന്ന് പേര് നല്‍കിയ പുസ്തകം പുറത്തിറക്കി.
ഇതിന്റെ കവര്‍ പേജ് തയ്യാറാക്കിയത് അവരോടൊപ്പം ചേര്‍ന്ന് പഠിക്കുന്ന മാഹിനാണ്.
കോഴിക്കോട് നടന്ന സംഗമത്തില്‍ ലീവ് ടു സ്‌മൈല്‍ ഡയറക്ടര്‍ ഇര്‍ഫാദ് മായിപാടി, അക്കാദമി കോഡിനേറ്റര്‍ ഇസ്മായില്‍ ആലൂര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങില്‍ മാഹിന്‍, സബീന, ഹസീന ഇവരുടെ ഭര്‍ത്താക്കളായ ശറഫുദ്ധീന്‍,സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.