വാഹനാപകടത്തില്‍പരിക്കേറ്റയാള്‍മരണപ്പെട്ടു.
![](https://muhimmath.news/wp-content/uploads/2024/05/2024-jan-27-878x1024.jpg)
കുമ്പള:- മുളിയെടുക്ക സ്വദേശിയും പുത്തിഗെ രിഫായി നഗറില്‍ സ്ഥിര താമസക്കാരനുമായ ബഡുവന്‍ കുഞ്ഞി (69) നിര്യാതനായി. കഴിഞ്ഞ ദിവസം വികാസ് നഗറി ലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കു പറ്റി മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
കുറ്റിയാളം മുഹമ്മദ് ഹാജി (മാഹിന്‍ ഹാജി)യുടെയും ബീഫാത്തിമ്മയുടെയും മകനാണ്. ഭാര്യ റുഖിയ്യ. മക്കള്‍ :- മുഹമ്മദ് സ്വാദിഖ്, ഫാത്തിമത് രിസാന. ജാമാദാക്കള്‍ :- സ്വബാന,സലീം മാഡ. ഖബറടക്കം കൊടിയമ്മ വലിയ ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടന്നു. രിഫായി നഗര്‍ സുന്നി ജുമാ മസ്ജിദില്‍ നടന്ന ആദ്യ ഘട്ട
മയ്യിത്ത് നിസ്‌കാരത്തിന് മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി