മുസ്ലിം വിരുദ്ധ വീഡിയോപ്രചരിപ്പിച്ചു; കര്‍ണാടകബിജെപി ഐ ടി സെല്‍തലവന്‍ അറസ്റ്റില്‍
ബെംഗളൂരു – വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് മക്കനൂരിനെ പോലീസ് അറസ്റ്റ് ചെയ്തു.
മുസ്ലിംങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ എക്്സില്‍ പോസ്റ്റ് ചെയ്ത വിഡിയോക്കെതിരായ പരാതിയിലാണ് അറസ്റ്റ്.
്പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി പങ്ക് വെച്ച വീഡിയോ. ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ എക്‌സിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.കെപിസിസി കര്‍ണാടക മീഡിയ വിഭാഗം ചെയര്‍മാന്‍ രമേശ് ബാബു നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ പോലീസ് നടപടി