ഡ്രൈവിംഗ് ടെസ്റ്റ്പരിഷ്‌കരിച്ചുള്ള സര്‍ക്കുലര്‍പിന്‍വലിക്കും വരെ സമരം, ഇല്ലെങ്കില്‍ മന്ത്രിയെ വഴിയില്‍ തടയും; സംയുക്ത സമരസമിതി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചുള്ള സര്‍ക്കുലര്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപരോധസമരം നടത്തുമെന്നും ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ മന്ത്രിയെ വഴിയില്‍ തടയാനാണ് തീരുമാനമെന്നും ഐ.എന്‍.ടി.യു.സി കൊടുവള്ളി മേഖല പ്രസിഡന്റ് ടി കെ റിയാസ് പ്രതികരിച്ചു.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തെ ചൊല്ലിയുള്ള പണിമുടക്ക് ഒമ്പതാം ദിനത്തിലേക്ക് കടന്നതോടെ ലൈസന്‍സിനായി കെട്ടിക്കിടക്കുന്നത് ഒമ്പതരലക്ഷത്തോളം അപേക്ഷകളാണ്. അച്ചടി പ്രതിസന്ധി മൂലം ലൈസന്‍സും ആര്‍.സി ബുക്കും ലഭിക്കാത്തവരുടെയെണ്ണം പതിനഞ്ച് ലക്ഷവും പിന്നിട്ടു. ഇതോടെ മോട്ടോര്‍ വാഹനവകുപ്പിന്റെ കെടുകാര്യസ്ഥത മൂലം ഇരുപത്തഞ്ച് ലക്ഷത്തോളം സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. ഗതാഗതമന്ത്രി വിദേശയാത്രയിലായതിനാല്‍ പ്രശ്‌നപരിഹാര ചര്‍ച്ചകളും വഴിമുട്ടുകയാണ്.
ലേണേഴ്‌സ് ടെസ്റ്റ് പാസായി ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നവരില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ജീവനക്കാര്‍ വരെയുണ്ട്. വേനലവധി പ്രതീക്ഷിച്ച് ഡ്രൈവിങ് പഠിക്കാന്‍ ചേര്‍ന്നവരാണ് പ്രതിസന്ധിയിലാവരില്‍ കൂടുതല്‍.