അദാനിയും അംബാനിയുംടെമ്പോയിലാണ് പണംനല്‍കുന്നതെന്ന് എങ്ങനെഅറിയാം?; മോദിക്ക് മറുപടിയുമായി രാഹുല്‍
അംബാനിയുമായും അദാനിയുമായും രാഹുല്‍ ഗാന്ധി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി രാഹുല്‍. ആദ്യമായി മോദി അംബാനിയെയും അദാനിയെയും കുറിച്ച് സംസാരിച്ചു. അവര്‍ ടെമ്പോയിലാണ് പണം നല്‍കുക എന്ന് എങ്ങനെ അറിയാം? വ്യക്തിപരമായി അനുഭവമുണ്ടോ? അങ്ങനെ എങ്കില്‍ വേഗം അവരുടെ അടുത്തേക്ക് സിബിഐയെ അയക്കൂ. മുഴുവന്‍ വിവരങ്ങളും തേടൂ. മോദി പരിഭ്രമിച്ചു പോയോ? മോദി കുത്തകകള്‍ക്ക് നല്‍കിയ അത്രയും പണം കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് നല്‍കും എന്നും രാഹുല്‍ പറഞ്ഞു.
തെലങ്കാനയിലെ റാലിയിലായിരുന്നു മോദിയുടെ പരാമര്‍ശം. അംബാനിയുമായും അദാനിയുമായും രാഹുല്‍ ഗാന്ധി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. നോട്ടുകെട്ടുകള്‍ കിട്ടിയതു കൊണ്ടാണോ ഇപ്പോള്‍ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയില്‍ ചോദിച്ചു. സ്വയം പരിഹാസ്യനാവുകയാണ് രാഹുല്‍ ഗാന്ധിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു.