മിന്നല്‍ സമരത്തില്‍ നടപടി; 25 ക്യാബിന്‍ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ
ജീവനക്കാരുടെ മിന്നല്‍ സമരത്തില്‍ നടപടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. 25 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പിരിച്ചുവിട്ടു. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്സ്പ്രസിന് റദ്ദക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ കടുത്ത നടപടിയിലേക്ക് കമ്പനി കടന്നിരിക്കുന്നത്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചു.
പണിമുടക്കിയ ജീവനക്കാരുമായി ഇന്ന് യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് കമ്പനിയുടെ നടപടി. ജീവനക്കാര്‍ക്ക് പറയാനുള്ളത് കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 300ഓളം ജീവനക്കാരാണ് പണിമുടക്കിയത്. കൂട്ട സിക്ക് ലീവ് എടുത്തായിരുന്നു ജീവനക്കാര്‍ പണി മുടക്കിയത്. ഇന്നലെ 90ഓളം വിമാന സര്‍വീസ് ആണ് മുടങ്ങിയത്. ഇന്ന് 76 സര്‍വീസുകളാണ് നിലവില്‍ മുടങ്ങിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരില്‍ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുന്‍പ് യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്‌മെന്റ് അറിയിച്ചു. വരും ദിവസങ്ങളിലും എയര്‍ ഇന്ത്യ സര്‍വീസുകള്‍ തടസ്സപ്പെട്ടേക്കും.