മുഹിമ്മാത്ത് ഹയര്‍ സെക്കന്ററിസ്‌കൂളിന് ഇത്തവണയും നൂറു മേനി:പരീക്ഷയെഴുതിയത് 181 പേര്‍
പുത്തിഗെ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന് മൂന്ന് മീഡിയമുകളിലും ഇക്കുറിയും നൂറുമേനി. കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന അണ്‍ എയ്ഡഡ് വിദ്യാലങ്ങളിലൊന്നാണ് മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഇംഗ്ലീഷ് , മലയാളം, കന്നട എന്നിങ്ങനെ മൂന്നു മീഡിയമുകളില്‍ ഇവിടെ പഠനം നടക്കുന്നുണ്ട്. ഈ വര്‍ഷം 181 കുട്ടികളാണ് പരീക്ഷ എഴുതിയത്. മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ച് നാടിന് അഭിമാനമായിരിക്കയാണ് മുഹിമ്മാത്ത് സ്‌കൂള്‍ .
ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ സ്‌കൂളാണ് മുഹിമ്മാത്ത്.
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്‌കൂള്‍ മാനേജ്മെന്റും പി.ടി.എ കമ്മിറ്റിയും അഭിനന്ദിച്ചു.