കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ തിരിച്ചെത്തി.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ തിരിച്ചെത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയെ സുധാകരന്‍ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ചുമതല ഏറ്റെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വന്നതിനെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരന്‍ തത്കാലത്തേക്ക് മാറി നിന്നത്.
താല്‍ക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസന്‍ തിരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ചുമതല ഏറ്റെടുത്തതിന് പിന്നാലെ എംഎം ഹസനെ കെ സുധാകരന്‍ വിമര്‍ശിച്ചു. ചുമതല ഏറ്റെടുക്കുന്ന സമയത്ത് എംഎം ?ഹസന്റെ സാന്നിധ്യം ആവശ്യമായിരുന്നു എന്ന് സുധാകരന്‍ പറഞ്ഞു.
അദ്ദേഹം പുറത്ത് പോയിരിക്കുകയാണ് എവിടെയാണെന്ന് നിങ്ങള്‍ തന്നെ വിളിച്ചു ചോദിക്ക് എന്നായിരുന്നു സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടാതെ എംഎം ഹസന്‍ ആക്ടിങ് പ്രസിഡന്റ് ആയിരിക്കെ എടുത്ത നടപടികളില്‍ സുധാകരന്‍ അതൃപ്തി പരസ്യമാക്കി. അച്ചടക്ക നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുത്ത ഹസന്റെ നടപടി കൂടിയാലോചനകളില്ലാതെയെന്ന് സുധാകരന്‍ വിമര്‍ശിച്ചു. ചുമതല തിരിച്ചുനല്‍കാന്‍ ഹസന്‍ വെകിയത് പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.