മുഹിമ്മാത്തില്‍ പ്രവാസി സംഗമം മെയ് 12 ന്
![](https://muhimmath.news/wp-content/uploads/2024/05/2024-jan-3-878x1024.jpg)
പുത്തിഗെ : മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്ററിന് കീഴില്‍ സംഘടിപ്പിക്കുന്ന പ്രവാസി പ്രാര്‍ത്ഥന സംഗമം മെയ് 12 ന് വൈകിട്ട് 3.30ന് മര്‍ഹൂം ഇസുദീന്‍ സഖാഫി ഓഡിറ്റോറിയത്തില്‍ നടക്കും. ജി.സി സി രാഷ്ട്രങ്ങളിലെയും മലേഷ്യ, ലണ്ടന്‍, തുടങ്ങിയ രാജ്യങ്ങളിലെയും പ്രതിനിധികള്‍ സംബന്ധിക്കും. മുഹിമ്മാത്ത് വൈ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വ നല്‍കും