ഇറാനുമായി ഏറ്റുമുട്ടാനില്ല;ഇസ്റാഈലിനെ അറിയിച്ച് അമേരിക്ക
വാഷിങ്ടണ്‍ – ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് അമേരിക്ക. ഇക്കാര്യം പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്റാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായാണ് റിപോര്‍ട്ട്.
ഇറാനുമായി ഏറ്റുമുട്ടലിനില്ലെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ബൈഡന്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ച് വൈറ്റ് ഹൗസില്‍ എത്തിയിരുന്നു. തുടര്‍ന്നായിരുന്നു പ്രഖ്യാപനം.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായി യു എന്‍ രക്ഷാസമിതി ഇന്ന് യോഗം ചേരും. സംയമനം പാലിക്കണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇറാനോടും ഇസ്റാഈലിനോടും അഭ്യര്‍ഥിച്ചു.