പിടിച്ചാക്കിട്ടാതെ സ്വര്‍ണവില; വീണ്ടും റെക്കോഡ്
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് വിലയില്‍ നേരിയ വര്‍ധനയേ ഉണ്ടായുള്ളുവെങ്കിലും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് ഇന്നത്തെ വില 6575 ല്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52600 രൂപയുമായി.
സ്വര്‍ണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോവുകയാണ്. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നത്, ലോകമെമ്പാടുമുള്ള സ്വര്‍ണത്തോടുള്ള താല്‍പര്യം എന്നിവ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണവില വര്‍ദ്ധനയ്ക്ക് കാരണമാകുന്നു.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. വെള്ളി വിലയും വര്‍ധിക്കുകയാണ്. 27.85 ആണ് ഇപ്പോഴത്തെ ഡോളര്‍ നിരക്ക്. 30 ഡോളര്‍ മറികടക്കും എന്നാണ് വിപണി നല്‍കുന്ന സൂചന.