ജയിലിന് മറുപടി വോട്ടിലൂടെ ; കെജ് രിവാളിന്റെ അറസ്റ്റിനെതിരെ പുതിയ കാമ്പയിനുമായി എഎപി
ന്യൂഡല്‍ഹി – മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ പുതിയ തിരഞ്ഞെടുപ്പ് കാമ്ബയിനുമായി ആം ആദ്മി പാര്‍ട്ടി.
ജയിലിന് മറുപടി വോട്ടിലൂടെ എന്നാണ് പുതിയ മുദ്രാവാക്യം.
അറസ്റ്റിനെതിരെ ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന മഹാറാലി, ഏകദിന ഉപവാസ സമരം തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ക്കൊടുവിലാണ് ജയില്‍ കാ ജബാബ് വോട്ട് സെ എന്ന പുതിയ മുദ്രാവാക്യവുമായി എഎപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. ജയിലിനകത്തായ കെജ് രിവാളിന്റെ ചിത്രത്തോടെയാണ് എഎപി യുടെ കാമ്ബയിന്‍.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുകയാണെന്നും ഇതിന്റെ ഇരയാണ് കെജ് രിവാളെന്നും ചര്‍ച്ചയാക്കുകയാണ് പുതിയ കാമ്ബയിന്റെ ലക്ഷ്യം. എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാന്‍ നേതൃത്വം നല്‍കും. ഡല്‍ഹിലെ എല്ലാ മണ്ഡലങ്ങളിലും ഭഗവത് മാന്‍ പ്രചാരണത്തിനെത്തും.