05/02/2025
#Kerala

പാനൂര്‍ സ്‌ഫോടനത്തിന്റെമുഖ്യ ആസൂത്രകന്‍ ഡിവൈഎഫ്‌ഐയൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്

പാനൂര്‍ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നത്തുപറമ്പില്‍ യൂണിറ്റ് സെക്രട്ടറി ഷിജാലിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. നേരത്തെ അറസ്റ്റിലായ അമല്‍ ബാബു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്.

ബോംബ് നിര്‍മ്മാണത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സ്‌ഫോടനത്തില്‍ ഗുരുതമായി പരുക്കേറ്റ വിനീഷിന്റെ പിതാവ് പറഞ്ഞു. സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ് വിനീഷ്. ബോംബ് നിര്‍മിച്ചത് വിനീഷും സുഹൃത്തുക്കളും ചേര്‍ന്നെന്നും നാണു പറഞ്ഞു.

എന്തിനാണ് ബോംബ് നിര്‍മിച്ചതെന്ന് വിനീഷിനും സുഹൃത്തുകള്‍ക്കും മാത്രമേ അറിയാവൂ എന്ന് പിതാവ് പറഞ്ഞു. ബോംബ് നിര്‍മ്മിക്കാന്‍ വിനീഷിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പിതാവ് പറഞ്ഞു. ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികള്‍ എന്തിന് ബോംബുണ്ടാക്കി എന്ന ചോദ്യത്തിന് പൊലീസ് ഉത്തരം കണ്ടെത്തിയിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *