05/02/2025
#National

ബിജെപിയില്‍ ചേരാന്‍ഭീഷണിപ്പെടുത്തി, ഇല്ലെങ്കില്‍ ഇ.ഡി അറസ്റ്റ് ചെയ്യും; അതിഷി മര്‍ലേന

ന്യൂഡല്‍ഹി- രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍ ബി.ജെ.പിയില്‍ ചേരുന്നതാണ് നല്ലതെന്നും ഇല്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ഇ.ഡി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിതായി ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അതിഷി മര്‍ലേന.

അടുത്ത സുഹൃത്ത് വഴിയാണ് ബി.ജെ.പി നേതാക്കള്‍ തന്നെ സമീപിച്ചതെന്നും അതിഷി പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അതിഷി ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാനാണ് ഇഡിയുടെ നീക്കം. തന്നെയും സൗരഭ് ഭരദ്വാജിനെയും രാഘവ് ഛദ്ദയെയും ദുര്‍ഗേഷ് പഥകിനെയുമാണ് ഇഡി ലക്ഷ്യമിടുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ പാര്‍ട്ടി പിളരുമെന്നാണ് ബി.ജെ.പി കരുതിയതെന്നും ഭീഷണിപ്പെടുത്തി തന്നെ ബി.ജെ.പിയില്‍ ചേര്‍ക്കാമെന്ന് കരുതേണ്ടെന്നും അതിഷി പറഞ്ഞു.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ അതിഷിക്കും സൗരഭ് ഭരദ്വാജിനും കേസില്‍ ബന്ധമുള്ളതായി കെജ്രിവാള്‍ പറഞ്ഞതായി ഇ ഡി തിങ്കളാഴ്ച കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *