05/02/2025
#Kasaragod

മള്ഹര്‍ പ്രാര്‍ഥനാസമ്മേളനം നാളെ

മഞ്ചേശ്വരം: മള്ഹറു നൂറില്‍ ഇസ്ലാമി ത്തഅലീമിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ദ റമളാന്‍ 21-ാം രാവില്‍ നടത്തുന്ന പ്രാര്‍ത്ഥന സമ്മേളനം നാളെ (31/3/24) ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ മഖാം സിയറത്തൊടെ മള്ഹര്‍ ക്യംപസില്‍ തുടക്കമാവും. തുടര്‍ന്ന് വിര്‍ദുല്ലത്വീഫ്, തസ്ബീഹ്, സമൂഹ നോബുതുറ, അവ്വാബീന്‍ നിസ്‌ക്കാരം, തസ്ബീഹ് നിസ്‌ക്കാരം, തറാവീഹ് നിസ്‌ക്കാരം, ആയിരം തഹ്ലില്‍ ചെല്ലികൊണ്ടുള്ള ഹദ്ദാദ് റാത്തിബ്, സ്വലാത്ത് മജ്‌ലിസ്, യാസീന്‍, അസ്മാഊല്‍ ഹുസ്‌നാ, നസ്വീഹത്ത്, തൗബ മജ്‌ലിസ്, കൂട്ട് പ്രാര്‍ഥനാ തുടങ്ങിയ പരിപാടികള്‍ നടക്കും. പരിപാടികള്‍ക്ക് സയ്യിദ് അത്വഊള്ള തങ്ങള്‍ ഉദ്യാവരം, സയ്യിദ് അബ്ദുറഹ്‌മാന്‍ ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുറഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ് പി.എസ് ആറ്റക്കോയ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിറ, സയ്യിദ് ഹബീബുള്ള തങ്ങള്‍ റഹ്‌മത്താല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ കുംബള, സയ്യിദ് മുസ്തഫ സിദ്ധീഖി മമ്പുറം, സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ ഗാന്ദിനഗര്‍, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, കെ. പി ഹുസൈന്‍ സഅദി കെ.സി റോഡ്, ബി. എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മൂസല്‍ മദനി അല്‍ ബിശാറ, സുലൈമാന്‍ കരിവള്ളൂര്‍, അബ്ദുറഹ്‌മാന്‍ അഹ്‌സനി മുഹിമ്മാത്ത്, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറാ, മുഹമ്മദ് റഫീഖ് സഅദി ദെലംപാടി, അബ്ദുല്‍ ഖാദിര്‍ സഅദി കെല്ലംബാടി, എം.എസ്.എം അബ്ദുറശീദ് സൈനി, ഹസ്സന്‍ സഅദി അല്‍ അഫ്ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, മുസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഹമീദ് സഖാഫി ബാകിമാര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി അല്‍ മദീന, സുലൈമാന്‍ സഖാഫി ദെശാംകുളം, അബൂബക്കര്‍ സിദ്ധിഖ് സഅദി തൗടൂഗോളി, സുബൈര്‍ സഖാഫി വട്ടോളി, കുഞാലി സഖാഫി കോട്ടൂര്‍, മുഹമ്മദലി സഖാഫി അശ്ഹരിയ്യാ, അബ്ദുസലാം മിസ്ബാഹി, ശരിഫ് ബാഖവി കാട്ടിപ്പള്ള, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുറശീദ് സഅദി പൂങ്ങോട്, അബ്ദുറഊഫ് മിസ്ബാഹി,ത്വയ്യിബ് സഅദി, അബ്ദുല്‍ ബാരി സഖാഫി, ബഷീര്‍ പുളിക്കൂര്‍, അഡ്വ.ഹസ്സന്‍ കുഞ്ഞി മള്ഹര്‍, അബ്ദുല്‍ കരിം ദര്‍ബാര്‍കട്ട, കെ.എം അബൂബക്കര്‍ സിദ്ദീഖ് മൊണ്ടുഗൊളി, ഉമറുല്‍ ഫാറൂഖ് പോസോട്ട്, നംഷാദ് ബെജ്ജ തുടങ്ങിയവര്‍ സംബന്ധിക്കും.

Leave a comment

Your email address will not be published. Required fields are marked *