കേരള മുസ്ലിം ജമാഅത്ത് ജില്ല മാധ്യമ സൗഹൃദ സംഗമം നാളെ
കാസര്‍ഗോഡ്: വിശുദ്ധ ഖുര്‍ആന്‍ ദാര്‍ശനികതയുടെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് റമളാന്‍ ക്യാമ്പയിന്‍ ഭാഗമായി ജില്ലാ മാധ്യമ സൗഹൃദ സംഗമം ഈ മാസം 26 ചൊവ്വാഴ്ച വൈകിട്ട് 3ന് പ്രസ് ക്ലബ്ബില്‍ നടക്കും ജില്ലാ ജില്ലാ ജനറല്‍ സെക്രട്ടറി പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ അധ്യക്ഷതയില്‍ അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബിഎസ് അബ്ദുല്ലകുഞ്ഞി ഫൈസി, പ്രസ്സ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം ജനറല്‍ സെക്രട്ടറി കെവി പത്മേശ് എന്നിവര്‍ പ്രസംഗിക്കും. എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തും. കന്തല്‍ സൂപ്പി മദനി, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ കരീം മാഷ് ദര്‍ബാര്‍കട്ട, ഇല്യാസ് കൊറ്റുമ്പ നംഷാദ് ബേക്കൂര്‍ സംബന്ധിക്കും. കേരള മുസ്ലിം ജമാഅത്തില്‍ ജില്ലാ മീഡിയ ഡയറക്ടര്‍ സി എല്‍ ഹമീദ് സ്വാഗതം പറയും.