അഞ്ചാം പട്ടികയിലുംസ്ഥാനാര്‍ത്ഥികളില്ല; കോണ്‍ഗ്രസിന്റെ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം
കോണ്‍ഗ്രസിന്റെ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നു. അഞ്ചാം പട്ടികയിലും ഇരുമണ്ഡലങ്ങള്‍ ഒഴിച്ചിട്ടു. അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു.
അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുകയാണ്. അഞ്ചാം പട്ടികയിലും ഇരു മണ്ഡലങ്ങള്‍ ഒഴിച്ചിട്ടതോടെ മണ്ഡലത്തിലേക്ക് ആരെത്തും എന്ന് ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ്. നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലം ഉപേക്ഷിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഒരു വിഭാഗം നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തില്‍ പ്രിയങ്ക എത്തിയില്ലെങ്കില്‍ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവര്‍ത്തകരുടെ ആശങ്ക. സിറ്റിങ് മണ്ഡലത്തിലെ സ്ഥാനാര്‍തിത്ഥ്വം വൈകുന്നതില്‍ ഒരു വിഭാഗം അതൃപതിയിലാണ്. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത് കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. അസമില്‍ നവോബോയ്ച എംഎല്‍എ ഭരത് നാരഹാണ് ഒടുവില്‍ പാര്‍ട്ടി വിട്ടത്. ബിജെപി യിലേക്കാണെന്നാണ് സൂചന.