മോസ്‌കോയില്‍സംഗീത വേദിക്ക് നേരെആക്രമണം: 62 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ എസ്
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ സംഗീത വേദിക്ക് നേരെ ആക്രമണം. റഷ്യന്‍ മ്യൂസിക് ബാന്‍ഡിന്റെ പെര്‍ഫോമന്‍സ് നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്. ആയുധ ധാരികളായ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമത്തില്‍ 62 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിപാടി നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ച ആയുധ ധാരികളായ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
ഗ്രനേഡുകളും ബോംബുകളും ഉപയോ?ഗിച്ച് സ്‌ഫോടനവും നടത്തിയിട്ടുണ്ട്. ഇതോടെ ഹാളിന് തീപിടിച്ചു. തീപടര്‍ന്ന് ഹാളിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. വെടിവയ്പ്പിനെത്തുടര്‍ന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലര്‍ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികള്‍ എത്തിയത്.
ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായേക്കാമെന്ന് നേരത്തെ റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്ക അറിയിച്ചു. അതേസമയം ആക്രമണത്തെ അപലപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയ്‌ക്കൊപ്പം നിലനില്‍ക്കുന്നതായി അറിയിച്ച് രം?ഗത്തെത്തി. യുഎസ്, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി അടക്കമുള്ള രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.