യാത്രക്കാര്‍ക്ക് നോമ്പ്തുറയൊരുക്കി കുമ്പളസോണ്‍ എസ് വൈ എസ്
കുമ്പള : നോമ്പ് തുറ സമയത്ത് ദീര്‍ഘ ദൂര യാത്രയിലായവര്‍ക്കും വീട്ടില്‍ എത്തപ്പെടാന്‍ കഴിയാത്തവര്‍ക്കും നോമ്പ് തുറയൊരുക്കി കുമ്പള സോണ്‍ എസ് വൈ എസ് ഇഫ്താര്‍ ഖൈമ. ആരിക്കാടി ജംക്ഷന്‍, കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലാണ് ദിവസവും നോമ്പ് തുറ വിഭവവുമായി പ്രവര്‍ത്തകരെത്തുന്നത്. കുമ്പള സോണിലെ വിവിധ യൂണിറ്റുകളില്‍ നിന്നുമാണ് ദിവസവും ഇഫ്താര്‍ കിറ്റുകള്‍ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം കുമ്പള സര്‍ക്കിളിലെ മുളിയടുക്ക യൂണിറ്റിലെ ഇഫ്താര്‍ കിറ്റ് വിതരണോത്ഘാടനം എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. സോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാര്‍, കുമ്പള സര്‍ക്കിള്‍ പ്രസിഡന്റ് നസീര്‍ ബാഖവി, മൂസ മുളിയടുക്കം, രിഫായീ സഖാഫി മൈമൂന്‍ നഗര്‍, മുഹമ്മദ് അമാനി കുമ്പള തുടങ്ങിയവര്‍ നേതൃത്വ നല്‍കി .
ഉളുവാര്‍, പി കെ നഗര്‍, ബംബ്രാണ, കുമ്പള തുടങ്ങിയ യുണിറ്റികള്‍ നല്‍കിയ ഇഫ്താര്‍ കിറ്റിന്റെ വിതരണത്തിന് അബ്ദുസ്സലാം സഖാഫി പാടലടുക്ക, സിദ്ധീഖ് പി കെ നഗര്‍, അഷ്റഫ് സഖാഫി ഉളുവാര്‍, ഖാലിദ് കുമ്പോല്‍, കബീര്‍ പി കെ നഗര്‍, മൊയ്തീന്‍ പേരാല്‍, വാസിഹ് സഖാഫി പി കെ നഗര്‍, ഇബ്രാഹിം കടവ്, ഹനീഫ് കോരത്തില, തുടങ്ങിയവര്‍ നേതൃത്വ നല്‍കി.