60 വീടുകളിലേക്ക് ഭക്ഷ്യകിറ്റ് എത്തിച്ച് രിഫാഈ നഗറില്‍റമളാന്‍ സാന്ത്വനം
പുത്തിഗെ:- റമസാന്‍ ധന്യതയില്‍ രിഫാഈ ന?ഗര്‍ മഹല്ല് പരിധിയിലെ പാവപ്പെട്ട 60 കുടുംബങ്ങളിലേക്ക് ഭക്ഷ്യ വിഭവങ്ങളടങ്ങിയ കിറ്റുകള്‍ വീടുകളിലെത്തിച്ച് നടത്തിയ സാന്ത്വന പ്രവര്‍ത്തനം വേറിട്ടതും ശ്രദ്ധേയവുമായി. രിഫാഈ ന?ഗര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ സംയുക്തമായാണ് മുക്കാല്‍ ലക്ഷത്തോളം രൂപയുടെ സാന്ത്വന പ്രവര്‍ത്തനം നടത്തിയത്.
കേരള മുസ്ലിം ജമാഅത്ത് സോണ്‍ ഉപാധ്യക്ഷന്‍ സയ്യിദ് അബ്ദുല്‍ കരീം ഹാദി വീടുകളിലെത്തിക്കാനുള്ള കിറ്റ് സംഘാടകര്‍ക്കു കൈമാറി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇതു സംബന്ധമായി ചേര്‍ന്ന പൊതു യോ?ഗം യൂണിറ്റ് പ്രസിഡന്റ് കെ എസ് യൂസുഫ് ഹാജിയുടെ അധ്യക്ഷതയില്‍ മഹല്ല് ഖത്തീബ് അയ്യൂബ് ഇംദാദി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത്
ജില്ലാ സെക്രട്ടറി കന്തല്‍ സൂപ്പി മദനി, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, കെ എസ് അബ്ബാസ് ഹാജി സജങ്കില, മുഹമ്മദ് കെ., ഹനീഫ് ജൗഹരി, സി എന്‍ ആരിഫ്, ഫാഇസ് അബ്ദുല്ല, സഅദ് സിദ്ദീഖ് സജങ്കില തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.