കേരളത്തില്‍തെരഞ്ഞെടുപ്പ്ഏപ്രില്‍ 26ന്; വോട്ടെണ്ണല്‍ ജൂണ്‍ 4
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ജൂണ്‍ 4ന് വോട്ടെണ്ണും. ഏപ്രില്‍ 4ന് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയാണ്. ഏപ്രില്‍ 5നാണ് സൂക്ഷ്മ പരിശോധന.
ആദ്യഘട്ടത്തില്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് വിധിയെഴുതുന്നത്. ആന്ധ്രാപ്രദേശില്‍ മെയ് 13നാണ് വോട്ടെടുപ്പ്. അരുണാചല്‍ പ്രദേശില്‍ ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ 4-7 ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബംഗാളില്‍ ഏഴാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.