ലോക്സഭതിരഞ്ഞെടുപ്പ്പ്രഖ്യാപനം നാളെ
ന്യൂഡല്‍ഹി – ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ 3 മണിക്ക്. പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇന്ന് ചുമതലയേറ്റതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം തീരുമാനിച്ചത്. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ ഓഫീസിലെത്തിയാണ് പുതിയ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ കുമാര്‍ സിന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ചുമതലയേറ്റത്.
ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അധ്യക്ഷതയില്‍ യോഗം നടന്നിരുന്നു. പിന്നാലെയാണ് നാളെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്താനുള്ള ധാരണയിലെത്തിയത്.