05/02/2025
#National

സ്ഥാനാര്‍ഥിപ്രഖ്യാപനത്തിന് പിന്നാലെകര്‍ണാടക ബി ജെ പി യില്‍ തര്‍ക്കം

ബംഗളൂരു – ബി ജെ പി യുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാടകയില്‍ അതൃപ്തി പുകയുന്നു. മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഉപ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ.

തന്റെ മകന് ഹാവേരി മണ്ഡലത്തില്‍ സീറ്റ് നല്‍കാമെന്ന് യെഡിയൂരപ്പ വാഗ്ദാനം ചെയ്തിരുന്നതായി ഈശ്വരപ്പ പറഞ്ഞു. ഹാവേരി സീറ്റില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുന്‍ മുഖ്യമന്ത്രി ബൊസവരാജ് ബൊമ്മയെ ആയിരുന്നു.

ഹാവേരി മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചതായും എന്നാല്‍ ചതിക്കപ്പെടുകയായിരുന്നെന്നും ഈശ്വരപ്പ പറഞ്ഞു. ഈശ്വരപ്പയുടെ മകന്‍ കന്തേഷിനെ യെഡിയൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രക്കെതിരെ മത്സരിപ്പിക്കാന്‍ തന്റെ അനുയായികള്‍ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *