05/02/2025
#Kerala

വായ്പാ പരിധിയില്‍ഇളവ് നല്‍കുന്നതില്‍എന്താണ് തെറ്റ്?; കേരളത്തിനൊപ്പം സുപ്രിംകോടതി

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഇടപെടല്‍. ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു.

കടമെടുപ്പ് പരിധിയില്‍ തീരുമാനമറിയിക്കാന്‍ നാളെ രാവിലെ പത്തരയ്ക്ക് മുന്‍പായാണ് സുപ്രിംകോടതി കേന്ദ്രത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കണം. കേരളത്തിലെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ കേരളത്തിന് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

Leave a comment

Your email address will not be published. Required fields are marked *