സയ്യിദ് ഹസന്‍ അഹ്ദല്‍തങ്ങളുടെ സമ്പൂര്‍ണ്ണശിഷ്യസംഗമം സംഘടിപ്പിച്ചു
മുള്ളേരിയ : സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ സമ്പൂര്‍ണ്ണ ശിഷ്യസംഗമം പള്ളംകോട് മദനീയം അക്കാദമി ക്യാമ്പസില്‍ സംഘടിപ്പിച്ചു. തങ്ങളുടെ നാല്‍പത് വര്‍ഷത്തെ ദര്‍സീ ജീവിതത്തിലെ വിവിധ തലമുറകളിലെ ശിഷ്യന്മാരുടെ സംഗമം കൗതുകം നിറഞ്ഞതും നവ്യാനുഭവം പകരുന്നതുമായിരുന്നു. ആദര്‍ശത്തിലൂന്നിയ ആത്മീയ ജീവിതത്തിലൂടെ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാതൃകാ ജീവിതം സാധ്യമാക്കണമെന്ന് തങ്ങള്‍ ശിഷ്യന്മാരെ ഉപദേശിച്ചു. അതുവഴി കുടുംബത്തിനും നാട്ടിനും സമൂഹത്തിനും രാഷ്ട്രത്തിനും നേട്ടവും പുരോഗതിയും കൈവരിക്കാന്‍ സാധിക്കുമെന്നും , വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റങ്ങളിലൂടെ രാഷ്ട്ര പുരോഗതിക്കും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ ഉണര്‍ത്തി.
ദര്‍സി സേവനരംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ തങ്ങളെ പ്രാസ്ഥാനിക കുടുംബവും ശിഷ്യഗണങ്ങളും ചേര്‍ന്നു ആദരിച്ചുകൊണ്ട്
ഏപ്രില്‍ 18 ന് നടക്കുന്ന അത്തക് രീം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തില്‍ റാബിത്ത പ്രസിഡന്റ് സയ്യിദ് ഷംസുദ്ദീന്‍ ബാ അലവി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് കര്‍ണാടക സ്റ്റേറ്റ് മുന്‍ അധ്യക്ഷന്‍ ഇസ്മായില്‍ സഖാഫി കൊണ്ടങ്കേരി ഉദ്ഘാടനം ചെയ്തു. മദനീയം അബ്ദുല്‍ ലത്തീഫ് സഖാഫി, ഹാഫിള് അബ്ദുസ്സലാം നിസാമി ചെന്നാര്‍ പഠന ക്ലാസുകള്‍ അവതരിപ്പിച്ചു സിദ്ദീഖ് കാമില്‍ സഖാഫി കുണ്ടംകുഴി കര്‍മ്മപദ്ധതി വിശദീകരിച്ചു. അഷറഫ് സഖാഫി തലേകുന്ന് , അബ്ദുല്‍ നാസിര്‍ ഹാജി പള്ളങ്കോട് എന്നിവര്‍ സംസാരിച്ചു യോഗത്തില്‍ അബ്ബാസ് മിസ്ബാഹി മഞ്ചത്തടുക്ക സ്വാഗതം ഹാഫിള് റംശീദ് സഖാഫി കുംബ്ര നന്ദിയും പറഞ്ഞു