വര്‍ക്കല ഫ്ളോട്ടിങ്ബ്രിഡ്ജ് അപകടം; കാരണം അനാസ്ഥയെന്ന് സൂചന
തിരുവനന്തപുരം – വര്‍ക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടത്തിനു കാരണം അനാസ്ഥയെന്ന് സൂചന. തിരമാലകള്‍ ശക്തമായി ഉയരുന്നതിനിടയിലും ആളുകളെ കയറ്റിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് ലൈഫ് ഗാര്‍ഡ് പറയുന്നത്.
തന്റെ മുന്നറിയിപ്പ് നടത്തിപ്പുകാര്‍ അവഗണിച്ചതായി ലൈഫ് ഗാര്‍ഡ് വ്യക്തമാക്കുന്നു. ശക്തമായ തിരമാലയില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയര്‍ന്നുപൊങ്ങിയതാണ് കൈവരികള്‍ തകരാന്‍ ഇടവരുത്തിയത്.
സംഭവത്തില്‍ ടൂറിസം ഡയറക്ടറുടെ റിപോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ശക്തമായ തിരയില്‍ പെട്ട് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയും ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിക്കുകയുമായിരുന്നു. ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ കയറിയവര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.
അപകടത്തില്‍പ്പെട്ടവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.