05/02/2025
#Kasaragod

റമളാനിനെ വരവേല്‍ക്കാന്‍വിശ്വാസി സമൂഹം സജ്ജരാവണം:അഹ്ദല്‍ തങ്ങള്‍.

കാസര്‍കോട്: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിനെ വരവേല്‍ക്കാന്‍ തിന്‍മകളില്‍ നിന്നും അധാര്‍മികതയില്‍ നിന്നും വിട്ട് നിന്ന് മെയ്യും മനസ്സും സംശുദ്ധമാക്കി തയ്യാറാകണമെന്ന് സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ബോധിപ്പിച്ചു.
സമസ്ത കാസര്‍ക്കോട് മേഖല പ്രഥമ മുശാവറ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
സമൂഹം വിശ്വാസ പരമായും കര്‍മപരമായും അധാര്‍മികതയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമൂഹത്തെ ധാര്‍മികതയിലേക്ക് വഴി നടത്താന്‍ പണ്ഡിതന്‍മാര്‍ ശ്രമിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത മേഖല പ്രസിഡന്റ് എ ബി മെയ്തു സഅദി ചേരൂര്‍ ആദ്ധ്യക്ഷം വഹിച്ചു.
ബേക്കല്‍ അഹ്‌മദ് ഫൈസി, അബ്ബാസ് സഖാഫി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി ബെണ്ടിച്ചാല്‍, സുലൈമാന്‍ സഖാഫി ദേശാം കുളം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
സിദ്ദിഖ് സഖാഫി തൈരെ സ്വാഗതവും സഈദ് സഅദി കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *