05/02/2025
#Kerala

കോഴ ആരോപണത്തില്‍3 വിധികര്‍ത്താക്കള്‍ അറസ്റ്റില്‍; കേരള സര്‍വകലാശാല കലോത്സവം പുനരാരംഭിച്ചു

കേരള സര്‍വകലാശാല കലോത്സവം വിധി നിര്‍ണയത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ 3 വിധികര്‍ത്താക്കള്‍ അറസ്റ്റില്‍. അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഷാജി, ജിബിന്‍, ജോമെറ്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സര്‍വകലാശാല യൂണിയന്റെ പരാതിയിലാണ് 3 വിധികര്‍ത്താക്കള്‍ അറസ്റ്റിലായത്. ഒത്തുകളിച്ചിട്ടില്ലെന്നും തങ്ങളെ കുടുക്കിയതെന്നും വിധികര്‍ത്താക്കള്‍ പറയുന്നു. കോഴ ആരോപണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച കേരള സര്‍വകലാശാല കലോത്സവം പുനരാരംഭിച്ചു.

ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം. കഴിഞ്ഞദിവസമാണ് കലോത്സവം തുടങ്ങിയത്. അഞ്ചു ദിവസം നീളുന്ന കലോത്സവത്തിനിടെയാണ് കോഴ ആരോപണം ഉയര്‍ന്നത്.

നേരത്തെ കലോത്സവത്തിന്റെ പേര് സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. ഇന്‍തിഫാദ എന്ന പേരായിരുന്നു വിവാദത്തിനിടയാക്കിയത്. കലോത്സവത്തിന് നല്‍കിയിരിക്കുന്ന ‘ഇന്‍തിഫാദ’ എന്ന പേര് നീക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *