ജലാലിയ്യ ദിക്‌റ് ഹല്‍ഖനാളെ സഅദിയ്യയില്‍
ദേളി : ജാമിഅ സഅദിയ്യയില്‍ മാസന്തോറും നടന്ന്് വരുന്ന് ജാലാലിയ്യ ദിക്റ് ഹല്‍ഖ ഞായറാഴ്ച (മാര്‍ച്ച് 10) ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. മഗ്രിബ് നിസ്‌കാരാനന്തരം നൂറുല്‍ ഉലമ എം എ ഉസ്താദ് മഖ്ബറ സിയാറത്ത്, തുടര്‍ന്ന് ദിക്റ് ഹല്‍ഖ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. സയ്യിദ് ഹിബ്ബത്തുല്ല അഹസനി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ശരീഫ് സഅദി മാവിലാടം, മുഹമ്മദ് അശ്ഫാഖ് മിസ്ബാഹി, അബ്ദദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശറഫുദ്ദീന്‍ സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള് അഹ്‌മദ് സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.
സഅദിയ്യ ലൈവ് യൂട്യൂബ് ചാനലിലൂടെയും തത്സമയം പരിപാടിയില്‍ പങ്കാളികളാവാം.