05/02/2025
#Kerala

സാമൂഹിക തിന്മകള്‍ക്കെതിരെപ്രതികരിക്കാന്‍ പണ്ഡിതന്‍മാര്‍കരുത്താര്‍ജ്ജിക്കണം:കുമ്പോല്‍ തങ്ങള്‍

ദേളി: സമൂഹത്തില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാമൂഹിക തിന്മകള്‍ക്കും, അനാചാരങ്ങള്‍ക്കും അധാര്‍മികതകള്‍ക്കും എതിരെ പ്രതികരിക്കാനും പുതു തലമുറയെ ബോധവല്‍ക്കരിക്കാനും പണ്ഡിതര്‍ കരുത്താര്‍ജിക്കണം എന്നും ഉത്തരവാദിത്വ നിര്‍വഹണത്തില്‍ ജാഗ്രത പാലിക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ പ്രസിഡന്റുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആഹ്വാനം ചെയ്തു.

സമസ്ത കാസര്‍ക്കോട് ജില്ല മുശാവറയുടെ പ്രഥമ യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ പ്രിന്‍സിപ്പളുമായ ശൈഖുനാ മാണിക്കോത്ത് എ പി അബ്ദുള്ളാ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പദ്ധതി അവതരിപ്പിച്ചു.

കര്‍ണാടക ഹജ്ജ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട സമസ്ത ജില്ലാ ഉപ അദ്ധ്യക്ഷന്‍ സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂരിനെ യോഗം അനുമോദിച്ചു.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം അല്‍ ഹാദി ചൂരി,ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി,മൂസല്‍ മദനി തലക്കി,കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ചര്‍ച്ച യില്‍ പങ്കെടുത്തു.
എ ബി മെയ്തു സഅദി സ്വാഗതവും അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *