കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെഇന്ന് പ്രഖ്യാപിക്കും;തൃശൂരില്‍ കെ മുരളീധരന്‍വടകരയില്‍ ഷാഫി പറമ്പില്‍
ന്യൂഡല്‍ഹി – ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പോരാട്ട ചിത്രം കൂടുതല്‍ വ്യക്തമാകും.
തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെ മത്സരിപ്പിക്കാനാണ് തീരുമാനം. വടകരയില്‍ ഷാഫി പറമ്ബിലിനെയും ആലപ്പുഴയില്‍ കെസി വേണുഗോപാലും സ്ഥാനാര്‍ഥികളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ നിലനിര്‍ത്തുമെന്നാണ് അറിയുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, രേവന്ത് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു.
കേരളം, തെലങ്കാന, കര്‍ണാടക, ഛത്തിസ്ഗഡ്, ഡല്‍ഹി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സീറ്റുകള്‍ സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്. മുന്‍ധനമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയുടെ കരട് ഖര്‍ഗെയ്ക്ക് കൈമാറി. ഇതില്‍ സിഇസി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.