05/02/2025
#Uncategorized

‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ബിജെപി ദുര്‍ബല സ്ഥാനാര്‍ഥികളെമത്സരിപ്പിക്കുന്നത് സിപിഐഎമ്മിന്വോട്ട് മറിക്കാന്‍’ : കെ.മുരളീധരന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് സി.പിഐഎമ്മിന് വോട്ട് മറിക്കാനാണെന്ന ആരോപണവുമായി കെ മുരളിധരന്‍ എം.പി വടകര മണ്ഡലത്തില്‍ ഉള്‍പ്പടെ വോട്ടു കച്ചവടം ലക്ഷ്യമിട്ടാണിത് അതേ സമയം മുരളിധരന്റെ പ്രതികരണം തോല്‍വി ഭയം കാരണമാണെന്ന് കെ.കെ ശൈലജയും മുരളീധരന്‍ വാ പോയ കോടാലിയാണെന്ന് പ്രഫുല്‍ കൃഷ്ണയും തിരിച്ചടിച്ചു.

ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരന്‍ എം.പി രംഗത്തെത്തിയത് പ്രഖ്യാപിച്ച 12 മണ്ഡലങ്ങളില്‍ എട്ടിടത്തും ദുര്‍ബല സ്ഥാനാര്‍ഥികളാണ്. രാജീവ് ചന്ദ്രശേഖരന്‍ കേരളത്തിന്റെ അന്തരീക്ഷത്തിന് പറ്റിയ സ്ഥാനാര്‍ഥിയല്ല. ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് സിപിഐഎമ്മിന് വോട്ടു മറിക്കാനാണ്.

കെ മുരളിധരന് കഴിഞ്ഞ തവണ ബിജെപി വോട്ട് കിട്ടിയതുകൊണ്ടാവും ജയിച്ചതെന്നും ഇത്തവണ വോട്ട് കിട്ടില്ലെന്ന ഭയം കൊണ്ടാണ് ഈ പ്രതികരണമെന്നും കെ.കെ ശൈലജ.

അഡ്ജസ്റ്റ്മന്റ് എന്നത് വിലകുറഞ്ഞ മുട്ടാപോക്ക് ന്യായങ്ങള്‍ ആണെന്നും ഒരേ തൂവല്‍ പക്ഷികള്‍ ആരെന്ന് ജനത്തിനറിയാമെന്നും വടകരയിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *