സ്വര്‍ണവിലസര്‍വകാല റെക്കോര്‍ഡില്‍
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5945 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 47,560 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4935 രൂപയാണ്.
അന്താരാഷ്ട്ര സ്വര്‍ണവില 2118 ഡോളര്‍ വരെ പോയതിനുശേഷം എപ്പോള്‍ 2012 ഡോളറില്‍ എത്തിയിട്ടുണ്ട്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം.
സ്വര്‍ണവില വീണ്ടും ഉയരുമെന്ന് സൂചനകള്‍ വരുന്നുണ്ട്. 2300 ഡോളര്‍ വരെ പോകാമെന്നാണ് പ്രവചനങ്ങളെങ്കിലും 2200 ഡോളറിന് അടുത്തെത്താനുള്ള സാധ്യതകള്‍ ഇപ്പോള്‍ കാണുന്നുണ്ട്.