05/02/2025
#Uncategorized

അല്‍ ബിഷാറക്ക് പുതിയ നേതൃത്വം

ഉത്തര കേരളത്തിലെ മഞ്ചേശ്വരം വോര്‍കാടിയില്‍ പ്രവര്‍ത്തിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ അല്‍ ബിഷാറ ഇസ്ലാമിക് എഡ്യൂക്കേഷണല്‍ കോംപ്ലക്‌സിന്ന് പുതിയ നേതത്വം നിലവില്‍ വന്നു. ഇന്നലെ സ്ഥാപനത്തില്‍ പ്രസിഡന്റ് മൂസല്‍ മദനിയുടെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗം സയ്യിദ് സംശുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥനയും മുഹമ്മദ് ഫൈസി പാത്തൂര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. വര്‍ക്കിങ് സെക്രട്ടറി അലി സഖാഫി തലക്കി വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും ജനരല്‍ ബോഡി മുമ്പാകെ അവതരിപ്പിച്ചു. തുടര്‍ന്ന് രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ് മൂസല്‍ മദനി വൈസ് പ്രസിഡന്റുമാരായി സയ്യിദ് സംശുദ്ദീന്‍ തങ്ങള്‍ ഗാന്ധിനഗര്‍, മുഹമ്മദ് ഫൈസി പാത്തൂര്‍,ഇബ്രാഹിം ഹാജി ജി. പി ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ഗാന്ധിനഗര്‍ സെക്രട്ടറിമാരായി ഉമര്‍ മുസ്ലിയാര്‍ ബാക്രബൈല്‍,ഹംസ ജി. പി ഫെയിനാന്‍സ് സെക്രട്ടറിയായി മുഹമ്മദ് ഹാജി ബാദപ്പുനി പ്രവര്‍ത്തക സമിതി അംഗങ്ങളായി ഇസ്മായില്‍ സഅദി ഉറുമനെ,ഹനീഫ് സഖാഫി ആനക്കല്‍, ഹനീഫ് കാമില്‍ സഖാഫി നാട്ടക്കല്‍, അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ നാസര്‍ ജി.പി,ഹസന്‍ കുഞ്ഞി ജി.പി,അബൂബക്കര്‍ ഹാജി തലക്കി, യു എം ഇബ്രാഹിം മുസ്ലിയാര്‍, ഉസ്മാന്‍ മദനി ജി.പി അബൂബക്കര്‍ സഖാഫി എം.ബി സിദ്ദീഖ് കോളിയൂര്‍ എന്നിവരെയും മാനേജറായി അലി സഖാഫി തലക്കിയെയും തിരഞ്ഞെടുത്തു. സ്ഥാപനത്തിന്റെ പതിനഞ്ചാം വാര്‍ഷികം മെയ് മാസം അവസാനം നടത്തുന്നതിന്ന് ജനറല്‍ ബോഡി അംഗീകാരം നല്‍കുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *