സാമ്പത്തിക വിനിമയം ഇസ് ലാമിക മാനം’എസ് വൈ എസ് കുമ്പള സോണ്‍ എലൈറ്റ് കോണ്‍ഫ്രന്‍സ് ശ്രദ്ധേയമായി
പുത്തിഗെ : ‘സാമ്പത്തിക വിനിമയം ഇസ് ലാമിക മാനം’ എന്ന ശീര്‍ഷകത്തില്‍ പുത്തിഗെ മുഹിമ്മാത്തില്‍ എസ് വൈ എസ് കുമ്പള സോണ്‍ സംഘടിപ്പിച്ച എലൈറ്റ് കോണ്‍ഫ്രന്‍സ് ശ്രദ്ധേയമായി. സകാത്ത് പഠനം ലക്ഷ്യമാക്കി നടത്തിയ കോണ്‍ഫ്രന്‍സില്‍ പ്രമുഖ പ്രഭാഷകന്‍ മുഹ്യുദീന്‍ സഅദി കൊട്ടൂക്കര മുഖ്യ പ്രഭാഷണം നടത്തി. സോണ്‍ പ്രസിഡന്റ് അബ്ദുസ്സലാം സഖാഫി പാടലടുക്കയുടെ അധ്യക്ഷതയില്‍ സയ്യിദ് അഹ്‌മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ ഉത്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, കുമ്പള മേഖല സെക്രട്ടറി ജമാല്‍ സഖാഫി പെര്‍വാഡ്, കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് സഖാഫി മൊഗ്രാല്‍, മുള്ളേരിയ സോണ്‍ പ്രസിഡന്റ് ഹാരിസ് ഹിമമി സഖാഫി, കുമ്പള സോണ്‍ ഭാരവാഹികളായ ഫാറൂഖ് സഖാഫി മളി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഡി കെ അബൂബക്കര്‍ സഖാഫി, മുഹമ്മദ് സഖാഫി കുട്യാളം, ഉമര്‍ സഖാഫി കൊമ്പോട്, സുബൈര്‍ ബാഡൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷംസുദ്ദീന്‍ മദനി സ്വഗതവും സിദ്ധീഖ് പി കെ നഗര്‍ നന്ദിയും പറഞ്ഞു.