ടാലന്‍ വിസ്ത; റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പിന് ശിലയിട്ടു
കോഴിക്കോട് -മര്‍കസ് നോളജ് സിറ്റിക്ക് സമീപം ടാലന്‍മാര്‍ക്ക് ഡെവലപേഴ്‌സിന്റെ ‘ടാലന്‍ വിസ്ത’ എന്ന പേരിലുള്ള പുതിയ റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ.
അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. മൂന്ന് ഘട്ടങ്ങളിലായി പണി പൂര്‍ത്തിയാകുന്ന പ്രോജക്ടിന്റെ ആദ്യഘട്ടത്തില്‍ മൂന്ന് ആഒഗയിലും നാല് ആഒഗയിലുമായി 39 യൂറോപ്യന്‍ മാതൃകയിലുള്ള വില്ലകളാണ് ഉണ്ടാകുക. പണി പൂര്‍ത്തിയാകുന്നതോടെ ആകെ 228 റസിഡന്‍ഷ്യല്‍ യൂനിറ്റുകളാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്.
വില്ലകള്‍ക് പുറമെ അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂള്‍, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലങ്ങള്‍, ആംഫി തിയേറ്റര്‍, 24 മണിക്കൂര്‍ സെക്യൂരിറ്റി സിസ്റ്റം തുടങ്ങിയ പ്രത്യേകതകള്‍ നിറഞ്ഞതാണ് പ്രോജക്ട്.
സയ്യിദ് ശിഹാബുദ്ദീന്‍ (മുത്തനൂര്‍ തങ്ങള്‍), സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബ്ദുല്ലത്വീഫ് സഖാഫി മദനീയം, ടാലന്‍ മാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ഹബീബുര്‍റഹ്‌മാന്‍, ഡയറക്ടര്‍മാരായ ഹിബത്തുല്ല, മുഹമ്മദ് ശക്കീല്‍, ആര്‍ക്കിടെക്ട് അഹ്‌മദ് അഫ്ലഹ് പങ്കെടുത്തു.