05/02/2025
#Kerala

അബൂബക്കര്‍ മൗലവി:വിട പറഞ്ഞത് സുന്നിപ്രവര്‍ത്തന രംഗത്തെനിറസാന്നിധ്യം.

മട്ടന്നൂര്‍: സുന്നി പ്രസ്ഥാനത്തിന്റെ ബഹുജന മുഖമായ കേരള മുസ്ലിം ജമാഅത്തിന്റെ ഇരിട്ടിസോണ്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മേഖലയില്‍ പ്രാസ്ഥാനിക മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ നേതാവിനെയാണ് അബൂബക്കര്‍ മൗലവിയുടെ വിയോഗത്തോടെ നഷ്ടമായത്.
മതപഠനത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ ഖത്തീബായും മുഅല്ലിമായും സേവനം ചെയ്ത അദ്ദേഹം പ്രബോധന മേഖലയില്‍
വശ്യമായ പെരുമാറ്റത്തിലൂടെ എല്ലാവിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ടവനായി മാറി. ഉളിയില്‍ സുന്നി മജ്‌ലിസിന്റെ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജന്മനാട്ടില്‍ അല്‍ മദീന സുന്നി സെന്റര്‍ എന്ന പേരില്‍ സ്ഥാപനം കെട്ടിപടുക്കുകയും വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച്ച നടന്ന മദീന സെന്റര്‍ വാര്‍ഷികം മതസൗഹാര്‍ദ്ദ കൂട്ടായ്മയാക്കി മാറ്റാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
വിയോഗവാര്‍ത്തയറിഞ്ഞ് സമൂഹത്തിലെ നാന തുറകളിലുള്ള നൂറ് കണക്കിനാളുകളാണ് പൊതുദര്‍ശനത്തിന് വെച്ച അല്‍മദീന സെന്റെറിലും
വീട്ടിലുമെത്തിയത്. സുന്നി നേതാക്കളായ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി,പട്ടുവം കെ.പി. അബൂബക്കര്‍ മുസ്ല്യാര്‍, ഹഖിം സഅദി , അലി കുഞ്ഞി ദാരിമി, സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം, ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍, അബ്ദുള്ളക്കുട്ടി ബാഖവി, സയ്യിദ് സഅദ് തങ്ങള്‍,ഹാമിദ് മാസ്റ്റര്‍ ചൊവ്വ,
ഹനീഫ് പാനൂര്‍,സി കെ. എം. അഷ്‌റഫ് മൗലവി, റഷീദ് സഖാഫി മെരുവമ്പായി, നിസാര്‍ അതിരകം , ഉമ്മര്‍ ഹാജി മട്ടന്നൂര്‍,
സണ്ണി ജോസഫ് എം എല്‍ എ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, നഗരസഭ ചെയര്‍മാന്‍ ഷാജിത്ത് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ
വേലായുധന്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി നേതാക്കളായ എം.വി ജയരാജന്‍
പി.പുരുഷോത്തമന്‍,
എം രതീഷ്,സക്കീര്‍ ഹുസൈന്‍,സുരേഷ് മാവില, ഒ.കെ. പ്രസാദ്
വി കുഞ്ഞിരാമന്‍,
കെ വി ജയചന്ദ്രന്‍, ഇ.പി.ഷംസുദ്ദീന്‍, ഫര്‍സീന്‍ മജീദ്, സിവി ശശീന്ദ്രന്‍, തുടങ്ങി നിരവധി പേര്‍ അന്ത്യാ ജ്ഞലിയര്‍പ്പിക്കാനെത്തി

Leave a comment

Your email address will not be published. Required fields are marked *