05/02/2025
#Kerala

കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന്കെ.സുധാകരന്‍; പകരക്കാരനായി കെ.ജയന്തിന്റെ പേര് നിര്‍ദേശിച്ചു

കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു. കെ. ജയന്തി?ന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. അബ്ദുല്‍ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈക്കമാന്ഡിന് വിടാനാണ് സാധ്യത.

മത്സരിക്കാനില്ലെന്ന കാര്യം വി.ഡി. സതീശനെയാണ് കെ. സുധാകരന്‍ ആദ്യം അറിയിച്ചത്. തുടര്‍ന്ന് എം.എം. ഹസന്‍, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ കണ്ണൂരില്‍ മല്‍സരിക്കുമെന്നുമായിരുന്നു കെ.സുധാകരന്റെ നേരത്തെയുള്ള പ്രതികരണം.

അതേസമയം കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുടെ ഭാഗമായി ഇന്ന് സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവര്‍ പങ്കെടുക്കുന്ന യോഗം ഇന്ന് കെ.പി.സി.സി ആസ്ഥാനത്താണ് ചേരുക.

Leave a comment

Your email address will not be published. Required fields are marked *