‘ഉത്തരവാദിത്വം : മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’എസ് വൈ എസ് ഗ്രാമ സഭക്ക് ഉളുവാറില്‍ തുടക്കം
കുമ്പള : ‘ഉത്തരവാദിത്വം : മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് കുമ്പള സോണിലെ 52 യുണിറ്റുകളില്‍ സംഘടിപ്പിക്കുന്ന ഗ്രാമ സഭക്ക് കുമ്പോല്‍ സര്‍ക്കിളിലെ ഉളുവാര്‍ യൂണിറ്റില്‍ തുടക്കമായി. ഉളുവാര്‍ താജുല്‍ ഉലമ സൗധത്തില്‍ നടന്ന സഭ സോണ്‍ സാന്ത്വനം സെക്രട്ടറി അഷ്റഫ് സഖാഫി ഉളുവാറിന്റെ അധ്യക്ഷതയില്‍ സോണ്‍ ജന സെക്രട്ടറി മുഹമ്മദ് ഹനീഫ് സഅദി കുമ്പോല്‍ ഉത്ഘാടനം ചെയ്തു. സോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാര്‍ ആമുഖ പ്രഭാഷണം നടത്തി. കുമ്പോല്‍ സര്‍ക്കിള്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ കൊടുവ, ഉളുവാര്‍ യുണിറ്റ് പ്രസിഡന്റ് ഹനീഫ് കോരത്തില, മുംബൈ എസ് എസ് എഫ് സാരഥി മുഹമ്മദ് കൊടുവ, കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ കമ്മിറ്റി അംഗം ഷംസുദീന്‍ ഉളുവാര്‍, യുണിറ്റ് ഭാരവാഹികളായ അബ്ബാസ് ഇ കെ, മുഹമ്മദ് , ഖലീല്‍ യു കെ സംബന്ധിച്ചു.
മാര്‍ച്ച് പത്തിനകം മുഴുവന്‍ യുണിറ്റിലും ഗ്രാമ സഭകള്‍ പൂര്‍ത്തിയാക്കുമെന്ന് സോണ്‍ ഭാരവാഹികള്‍ അറിയിച്ചു.