05/02/2025
#Kerala

ലീഗിന്റെ മൂന്നാം സീറ്റ്;തീരുമാനം കേരളനേതാക്കള്‍ എടുക്കണം;ഹൈക്കമാന്‍ഡ് ഇടപെടില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് അനുവദിക്കുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ല. ഉത്തരവാദിത്തം കേരള നേതൃത്വത്തിനാണെന്നും തീരുമാനം കേരള നേതാക്കള്‍ എടുക്കട്ടെയെന്നും എഐസിസി. മൂന്നാം സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസുമായി മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീ?ഗിന് മൂന്നാം സീറ്റില്ലെന്നും പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്നുള്ള നിലപാടിലാണ് കോണ്‍ഗ്രസ്.

എന്നാല്‍ സീറ്റില്ലെങ്കില്‍ ലീഗ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനകളും ഉയര്‍ന്നു. അതേസമയം ലീഗ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട്ട് നാളെ നിര്‍ണായക യോ?ഗം ചേരും. കോണ്‍?ഗ്രസുമായുള്ള ചര്‍ച്ച പോസിറ്റീവാണെന്നായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗിന് ഉറപ്പ് ലഭിച്ചോ എന്ന കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമായ ഉത്തരം നല്‍കിയില്ല. അഭ്യൂഹങ്ങള്‍ വേണ്ടെന്നും അന്തിമ തീരുമാനം ലീഗ് യോഗത്തിന് ശേഷം അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ആലുവ ഗസ്റ്റ് ഹൗസിലാണ് കോണ്‍ഗ്രസും ലീഗ് നേതാക്കളും ചര്‍ച്ച നടത്തിയത്. കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *