ഡോ. ദേവര്‍ശോല ഉസ്താദിന്പൊസോട്ട് തങ്ങള്‍ദഅവാ അവാര്‍ഡ് നല്‍കി
മംഗലാപുരം: ഉത്തര കര്‍ണാടകയിലെ പ്രമുഖ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ഹാവേരി മുഈനുസ്സുന്ന അക്കാദമിയുടെ സ്ഥാപക അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങള്‍ അവരുടെ പേരില്‍ നല്‍കപ്പെടുന്ന ദഅവാ അവാര്‍ഡ് ഡോ. ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍ക്ക് നല്‍കി. ഉള്ളാല്‍ താജ് മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഖാസി ഖുര്‍റതുസ്സാദാത് സയ്യിദ് ഫസല്‍ അല്‍ബുഖാരി കൂറത്ത് തങ്ങള്‍ പുരസ്‌കാര ദാനം നടത്തി.
മുഈനുസ്സുന്ന അക്കാദമി ചെയര്‍മാന്‍ സയ്യിദ് ശഹീര്‍ അല്‍ബുഖാരി പൊസോട്ട് അധ്യക്ഷത വഹിച്ചു. സയ്യിദ് മദനി ദര്‍ഗാ കമ്മിറ്റി ചെയര്‍മാന് ഹനീഫ് ഹാജി ഉള്ളാള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫൈസി മോങ്ങം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബൂബകര്‍ സിദ്ദീഖ്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുസ്തഫാ നഈമി ഹാവേരി, കെ സി എഫ് അന്തര്‍ദേശീയ മുന്‍ പ്രസിഡന്റ് ഡോ. ശൈഖ് ബാവ സംസാരിച്ചു.
എസ് എസ് എഫ് ദേശീയ സാഹിത്യോത്സവില്‍ ജേതാക്കളായ മുഹമ്മദ് അയാന്‍, സയ്യിദ് തന്വീര്‍ പാഷാ എന്നിവരെ ആദരിച്ചു.
സയ്യിദ് ജലാലുദ്ദീന്‍ മദനി സ്വാഗതവും സയ്യിദ് ഖുബൈബ് തങ്ങള്‍ നന്ദിയും പറഞ്ഞു.
മതപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നാക്കം നില്‍ക്കുന്ന നോര്‍ത്ത് കര്‍ണാടകയുടെ ഉന്നമനം ലക്ഷ്യം വെച്ചു പൊസോട്ട് തങ്ങള്‍ 10 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചതാണ് ഹാവേരി മുഈനുസ്സുന്ന അക്കാദമി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ എസ് എസ് എഫ് ദേശീയ നേതൃത്വം ഡോ ഫാറൂഖ് നഈമി കൊല്ലം, കര്‍ണാടക മുസ്ലിം ജമാഅത്ത് നേതൃത്വവം ജി എം മുഹമ്മദ് കാമില്‍ സഖാഫി എന്നിവരെയും സയ്യിദ് പൊസോട്ട് തങ്ങള്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.