05/02/2025
#Kerala

വിട്ടുവീഴ്ചയ്ക്കില്ല,ലീഗിന്റേത് ന്യായമായആവശ്യം; ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

മൂന്നാം സീറ്റ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ലീഗ്. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചു. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും
വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. മുസ്ലിം ലീഗിന്റെ ന്യായമായ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ചര്‍ച്ചയ്ക്ക് ശേഷം ബാക്കി പ്രതികരിക്കാമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ്- ലീഗ് ചര്‍ച്ചയ്ക്കായി ലീഗ് നേതാക്കള്‍ ആലുവ ഗസ്റ്റ് ഹൗസില്‍ എത്തി. പി.കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് എത്തിയത്. 11 മണിക്ക് ആലുവ പാലസില്‍ ആണ് യോഗം.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കും. മൂന്നാം സീറ്റ് വേണമെന്ന കാര്യത്തില്‍ ലീഗ് ഉറച്ച് നില്‍ക്കും. പുതുതായി സീറ്റ് നല്‍കുകയാണെങ്കില്‍ അത് ഏതായിരിക്കും എന്നതിലും തീരുമാനം എടുക്കും. രാജ്യസഭ സീറ്റ് നല്‍കി ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കനാണ് ലീഗ് നീക്കം.

Leave a comment

Your email address will not be published. Required fields are marked *