എസ് വൈ എസ് ഗ്രാമ സഭ മുള്ളേരിയ സോണ്‍ തല ഉദ്ഘാടനം ആലൂര്‍ യൂണിറ്റില്‍ തുടക്കം
മുള്ളേരിയ : ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ശകത്തില്‍
സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ്
യൂണിറ്റ് തല ഉദ്ഘാടനം മുളിയാര്‍ സര്‍ക്കിളിലെ ആലൂര്‍ യൂണിറ്റില്‍ തുടക്കം കുറിച്ചു. എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് അബ്ദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. സോണ്‍ പ്രസിഡന്റ് ഹാരിസ് ഹിമമി സഖാഫി പരപ്പ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട വിഷയാവതരണം നടത്തി. മൂസാന്‍ നെജിക്കാര്‍, ഉമര്‍ സഖാഫി മയ്യളം, ഹാഫിള് മജീദ് സഖാഫി പള്ളപ്പാടി, തുടങ്ങിയവര്‍ സംസാരിച്ചു.ടി കെ അബ്ദുല്‍ ഖാദര്‍,
അബ്ദുല്ല അപ്പോളോ, റൗഫ് ഹിമമി
സൈഫുദ്ധീന്‍ പാലോത്, മൊയ്ദീന്‍ ടി എ
സൈഫുദ്ധീന്‍ എം കെ, മൊയ്ദു കോര്‍ണര്‍, അഷ്റഫ് ടി എ, ഹാഫിള് അബ്ദുല്‍ റഹ്‌മാന്‍, ഇര്‍ഷാദ് മുസ്ലിയാര്‍
സവാദ് ആലൂര്‍ സ്വാഗതവും ഹനീഫ ഹാജി നന്ദിയും പറഞ്ഞു.