05/02/2025
#Kerala

ത്വാഹിര്‍ തങ്ങള്‍ കാരുണ്യത്തിന്റെഉദാത്ത മാതൃക തീര്‍ത്ത മഹാമനീഷി:സലിം പാലച്ചിറ

ദമ്മാം: പാവങ്ങളോടുള്ള അനുകമ്പയും സ്‌നേഹവായ്പുമാണ് ജീവിത വിജയത്തിന് നിദാനമെന്നും അന്യം നിന്നവരെ ചേര്‍ത്തുപിടിക്കുക എന്നതാണ് ഇസ്ലാമിക സംസ്‌കാരമെന്നും സ്വ ജീവത്തിലൂടെ കാണിച്ചു തരികയും കാരുണ്യത്തിന്റെ ഉദാത്ത മാതൃക തീര്‍ക്കുകയുംചെയ്ത മഹാമനീഷിയാണ് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളെന്ന് ഐസിഎഫ് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സലിം പാലച്ചിറ അഭിപ്രായപ്പെട്ടു

മുഹിമ്മാത്ത് ദമാം കമ്മിറ്റി ഹോളിഡേഴ്‌സ് ഹോട്ടലില്‍ സംഘടിപ്പിച്ച വിപുലമായ ത്വാഹിര്‍ തങ്ങള്‍ അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭൂമിയിലുള്ളവര്‍ക്ക് കരുണചൊരിയണമെന്നും അപ്പോള്‍ മാത്രമേ സൃഷ്ടാവില്‍ നിന്ന് കാരുണ്യം ലഭിക്കുകയുള്ളൂ വെന്നുമുള്ള സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തില്‍ ഉള്‍ക്കൊള്ളിച്ച് സാധുക്കള്‍ക്കും അനാഥകള്‍ക്കും വിധവകള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും മുഹിമ്മാത്തിലൂടെ
സംരക്ഷണ കവചം ഒരുക്കി ഇതിലൂടെ സമൂഹത്തിന് വലിയ പാഠമാണ് തങ്ങള്‍നല്‍കിയത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തുസംഘാടക സമിതി ചെയര്‍മാന്‍ കുഞ്ചാര്‍ അബ്ബാസ് ഹാജി അദ്ധ്യക്ഷത വഹിച്ചു
മുഹിമ്മാത്ത് സെന്‍ട്രല്‍ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി
ഐസിഎഫ്ദമ്മാം സെന്‍ട്രല്‍ പ്രസിഡന്റ് ശംസുദ്ദീന്‍ സഅദി, ദമ്മാം കെഎംസിസി പ്രസിഡന്റ് ഹമീദ് വടകര, ആര്‍ എസ്സ് സി നാഷണല്‍ പ്രസിഡന്റ ഷെഫീഖ് ജൗഹരി,ഹാരിസ് ജൗഹരി പ്രസംഗിച്ചു
ഓര്‍ഗനൈസര്‍ സിദ്ദിഖ് സഖാഫി ഉര്‍മ്മി സ്വാഗതവും
അബ്ദുല്‍ഖാദര്‍ സഅദി നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *