പരീക്ഷ ഭയം:കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികോളജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
കര്‍ണാടകയില്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥിയാണ് 6 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയത്. പരീക്ഷാഭയമാണ് ഇരുപതുകാരനായ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് പിന്നിലെന്ന് നിഗമനം.
ബിഹാര്‍ സ്വദേശി സത്യം സുമന്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കോളജ് ക്യാമ്പസിലെ 6 നിലയുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് സത്യം താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരീക്ഷാഭയമാണ് ആത്മഹത്യാ കാരണമെന്നാണ് നിഗമനം. കോളജില്‍ നടന്നുകൊണ്ടിരുന്ന പരീക്ഷ എഴുതാന്‍ സുമന് ഭയമായിരുന്നുവെന്ന് സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മണിപ്പാല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സുമന്‍ കോളജ് കെട്ടിടത്തില്‍ നിന്നും ചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.