അജ്മീറില്‍ കേരള പോലീസ്സംഘത്തിനു നേരെ വെടിവെപ്പ്; സ്വര്‍ണ കവര്‍ച്ചക്കാരായ രണ്ടുപേര്‍ പിടിയില്‍
അജ്മീര്‍ സ്വര്‍ണ കവര്‍ച്ചാ കേസിലെ പ്രതികളെ പിടികൂടാന്‍ രാജസ്ഥാനിലെ അജ്മീറിലെത്തിയ കേരള പോലീസ് സംഘത്തിനു നേരെ വെടിവെപ്പ്. ആലുവയില്‍ നിന്നെത്തിയ പോലീസുകാര്‍ക്കെതിരെയാണ് വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ ഉത്തരാഖണ്ഡ് സ്വദേശികളായ ഷെഹ്‌സാദ്, സാജിദ് എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ട് കള്ളത്തോക്കുകള്‍ പിടിച്ചെടുത്തു.