05/02/2025
#Kerala

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചഅജീഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം; എതിര്‍പ്പുമായി കര്‍ണാടക ബിജെപി

വയനാട് മാനന്തവാടിയില്‍ കാട്ടാന ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതിനെതിരെ കര്‍ണാടക ബിജെപി രംഗത്ത്. കര്‍ണാടകയിലെ സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് കേരളത്തിലെ ഒരാള്‍ക്ക് നല്‍കുന്നത് അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും മത്സരിപ്പിച്ച് ജയിപ്പിക്കാന്‍ വേണ്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയലാഭത്തിന് വേണ്ടി നല്‍കിയ പണത്തിന്റെ ബാധ്യത കര്‍ണാടകയിലെ ജനങ്ങളുടെ മേല്‍ കെട്ടി വയ്ക്കണ്ടെന്നും
ബി വൈ വിജയേന്ദ്ര പറഞ്ഞു.

കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ട ആനയാണ് അജീഷിനെ ആക്രമിച്ചത്.രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Leave a comment

Your email address will not be published. Required fields are marked *