05/02/2025
#National

അന്നം തരുന്നവരെജയിലില്‍ ഇടുന്നത് തെറ്റ്; ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനെ പിന്തുണച്ച് കെജ്രിവാള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കര്‍ഷകരുടെത് ന്യായമായ ആവശ്യം. അന്നം തരുന്നവരെ ജയിലില്‍ ഇടുന്നത് തെറ്റാണെന്നും പ്രതികരണം. ഡല്‍ഹി ബവാന സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി മാറ്റാനുള്ള കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന ഡല്‍ഹി സര്‍ക്കാര്‍ തള്ളി.

കര്‍ഷകരുടെത് ന്യായമായ ആവശ്യം. ജനാധിപത്യത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് തെറ്റ്. കര്‍ഷകരമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. രാജ്യത്തിന് അന്നം വിളമ്പുന്നവരാണ് കര്‍ഷകര്‍. അവരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുന്നത് മുറിവില്‍ ഉപ്പ് പുരട്ടുന്നത് പോലെയാണ്. കേന്ദ്രസര്‍ക്കാറിന്റെ ഇത്തരം നയങ്ങളുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍.

അതേസമയം, ‘ഡല്‍ഹി ചലോ’ മാര്‍ച്ചില്‍ മാര്‍ച്ചില്‍ സംഘര്‍ഷം. ട്രക്കുകളിലായി എത്തിയ കര്‍ഷകരെ പഞ്ചാബ്ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം രൂപപ്പെട്ടത്. കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് വ്യാപകമായി കണ്ണീര്‍വാതകം പ്രയോഗിച്ചു. കര്‍ഷകര്‍ ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു. കാല്‍നടയായി എത്തുന്ന കര്‍ഷകരെയും കസ്റ്റഡിയില്‍ എടുക്കുന്നുണ്ട്. ഇവരെ തിരിച്ചയയ്ക്കാനാണ് ശ്രമം.

Leave a comment

Your email address will not be published. Required fields are marked *