സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക്: മുഹിമ്മാത്ത് സന്ദേശപ്രയാണങ്ങള്‍ ഇന്ന് സമാപിക്കും.
കാസര്‍കോട് : 15 ന് ആരംഭിക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും വിളംബരം ചെയ്തു കൊണ്ടുള്ള സന്ദേശ പ്രയാണങ്ങള്‍ ഇന്ന്(13) സമാപിക്കും. ഉത്തര മേഖല പ്രയാണം ഇന്ന് മഞ്ചേശ്വരം സോണില്‍ പര്യടനം നടത്തി രാത്രി 9 മണിക്ക് ആനക്കല്ലില്‍ സമാപിക്കും. തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിക്കുന്ന മധ്യ മേഖല രാത്രി 8 .30ന് കോട്ടക്കുന്നിലും, രാവിലെ നീലമ്പാറയില്‍ നിന്നുമാരംഭിക്കുന്ന ദക്ഷിണ മേഖല സന്ദേശ പ്രയാണം വൈകിട്ട് 6.30ന് മാവിലടത്തും സമാപിക്കും
കഴിഞ്ഞ ദിവസങ്ങളില്‍ ഉപ്പള,കുമ്പള സോണുകളില്‍ നടത്തിയ ഉത്തര മേഖല പ്രയാണത്തിന് സോണ്‍ സാരഥികളായ സയ്യിദ് യാസീന്‍ ഉബൈദുല്ല സഅദി, അശ്‌റഫ് ഹിമമി സഖാഫി ഉളുവാര്‍, മൂസ സഖാഫി പൈവളിഗെ, എം പി മുഹമ്മദ്, മുഹമ്മദ് ഹാജി അലങ്കാര്‍, ഫാറൂഖ് സഖാഫി മളി, ശഫീഖ് സഖാഫി സോങ്കാല്‍, ശരീഫ് മുസ്ലിയാര്‍ ബായാര്‍, കെ എം മുഹമ്മദ് ഹാജി സോങ്കാല്‍, അബ്ദുല്ല മുസ്ലിയാര്‍ ബായാര്‍ , സുബൈര്‍ ബാഡൂര്‍, ഹാഫിള് മിഖ്ദാദ് ഹിമമി, ഉമൈര്‍ സഖാഫി കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ജാഥാ നായകനായ മധ്യ മേഖല മുള്ളേരിയ, കാസര്‍കോട് മേഖലകളില്‍ പര്യടനം നടത്തി. അബ്ബാസ് സഖാഫി മലപ്പുറം അലി ഹിമമി ചെട്ടുംങ്കുഴി, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, സഫ് വാന്‍ ഹിമമി ആദൂര്‍, മുഹമ്മദ് ബെദ്രടി, മൂസാന്‍ നേജിക്കാര്‍, കബീര്‍ ഹിമമി ബോവിക്കാനം, സാബിത്ത് ഹിമമി സഅദി കൊമ്പോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സുലൈമാന്‍ കരിവെള്ളൂര്‍ ക്യാപ്റ്റനായ ദക്ഷിണ മേഖല പ്രയാണം ഉദുമ, കാഞ്ഞങ്ങാട് മേഖലകളില്‍ പര്യടനം നടത്തി. ഹമീദ് മുസ്ലിയാര്‍ കൊളവയല്‍, സത്താര്‍ പഴയ കടപ്പുറം,അലി പൂച്ചക്കാട്, മഹ്‌മൂദ് അംജദി, അബ്ദുല്ല ഹിമമി, ഷാഫി ഹിമമി , ജമാല്‍ ഹിമമി നേതൃത്വം നല്‍കി.