താഹിര്‍ തങ്ങള്‍ വരുത്തിയസാമൂഹിക വിപ്ലവം ഒരുനാടിന്റെ മുഖച്ഛായ മാറ്റി:നിസാര്‍ കാട്ടില്‍
അല്‍ ഖോബാര്‍ :വൈജ്ഞാനിക മുന്നേറ്റത്തിലൂടെ സാമൂഹിക പരിഷ്‌കരണം എന്ന ലക്ഷ്യവുമായി കടന്നുവന്ന താഹിറുല്‍ അഹ്ദല്‍തങ്ങള്‍ എന്ന വ്യക്തിത്വം ചെലുത്തിയ സ്വാധീനവും വിപ്ലവവുംഒരു നാടിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ സാധിച്ചുവെന്നുംഐസിഎഫ് സൗദി നാഷണല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ കാട്ടില്‍ പ്രഖ്യാപിച്ചു മുഹിമ്മാത്ത് കമ്മറ്റി സംഘടിപ്പിച്ചസയ്യിദ്അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
തങ്ങളുടെ വ്യക്തി ജീവിതം ഏതൊരാളെയും ഹഠാദാകര്‍ഷിക്കുന്നതും അടയാളപ്പെടുത്തുന്നതുമായിരുന്നു
അവരുടെ ഉപദേശങ്ങള്‍ പ്രസക്തവും മാര്‍ഗ്ഗദര്‍ശനവുമായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അപ്‌സര ദര്‍ബാര്‍ ഹോട്ടല്‍ ചേര്‍ന്ന് സംഗമത്തില്‍ഐസിഎഫ് ദഅവ :പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി സെക്രട്ടറിമൂസ സഖാഫി കളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി
നൂറുദ്ദീന്‍ സഖാഫി മുഹമ്മദ് മലബെട്ടു സഅദ് അമാനി മുഹമ്മദ് സഅദി അഷ്‌റഫ് വാണിമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു സിദ്ദീഖ് സഖാഫി ഉര്‍മിസ്വാഗതവും മുജീബ് മൂന്നൂര്‍നന്ദി പറഞ്ഞു